Wednesday, July 29, 2009

വിവരാവകാശ കൂട്ടായ്മ




സ്വാതന്ത്ര്യം കിട്ടി 61 വര്ഷം പിന്നിട്ടിട്ടും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ ഭാരതത്തിലെ ഒരു സര്ക്കാര് ഓഫീസിന്റെ പടിയിലേക്ക് പരസഹായമില്ലാതെ കയറിചെല്ലാന് ധൈര്യമില്ലാത്തവരോ, ചെന്നാല് തന്നെ കാര്യങ്ങള് നടക്കില്ലെന്ന് വ്ശ്വസിക്കുന്നവരോ ആണ് നമ്മളിലധികപേരും .ഈ ധാരണകളെയെല്ലാം മാറ്റിമറിച്ച് പകരം തങ്ങള് നലക്കുന്ന നികുതിയുടെ ശന്പളം പറ്റി തങ്ങളെ സേവിക്കേണ്ട ബാധ്യതയാണ് സര്ക്കാറുകള്ക്കുള്ളതെന്നും ജനാധിപത്യ രാജ്യത്തില് പരാമാധികാരം ജനങ്ങള്ക്കുതന്നെ വളരെ പ്രത്യക്ഷമായി ഉപയോഗിക്കാനാവുന്ന നിയമമാണ് വിവരാവകാശ നിയമം.ഇന്ത്യാ സര്ക്കാറിന്റെ ഉന്നത ഉദ്യോഗ പദവിയിലിരുന്ന ഐ എ സു കാരിയായ അരുണാറോയ് ആ പദവികള് ഉപേക്ഷിച്ച് 20 വര്ഷത്തോളമായി നടത്തിയ നീണ്ട സമരത്തിന്റെ ഭാഗമായാണ് ഘട്ടംഘട്ടമായി 2005 ഒക്ടോബര് 12 നാണ് ഇന്ത്യയൊട്ടാകെ ഈ നിയമം വന്നത്.

ഈ നിയമത്തില്‍, വിവരങ്ങള്‍പൊതുജനങ്ങള്‍ക്കു നല്‍കുന്നതിനായി, എല്ലാ അപ്പീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേല്‍നോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങള്‍ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയോ, സര്‍ക്കാര്‍സഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാല്‍നിശ്ചിത സമയത്തിനുള്ളില്‍നല്‍കണമെന്നു വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയമവിഘാതകര്‍ക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്. ഇതര പൊതുതാല്പ്പര്യങ്ങള്‍ക്കു ഹാനികരമാവതെ, ഭരണകാര്യവിവരങ്ങള്‍വെളിപ്പെടുത്തുന്നതിനും രഹസ്യകാര്യങ്ങള്‍സംരക്ഷിക്കുന്നതിനും പരിമിതമായ പൊതുസമ്പത്ത്, യുക്തമായി ഉപയോഗിച്ച് ഒരു സംവിധാനം ഏര്‍പ്പെടുത്തുക; ഭരണകാര്യങ്ങളില്‍, സുതാര്യതയും സര്‍ക്കാര്‍ഉത്തരവാദിത്വവും പ്രോത്സാഹിപ്പിച്ച്, അഴിമതി നിയന്ത്രിക്കുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷ്യങ്ങള്

ലക്ഷ്യം
വിവരാവകാശ നിയമം ഒരു തരത്തിലുള്ള ഉദ്യോഗസ്ഥ വൃന്ദത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്.കള്ളത്തരം നടത്തുന്ന ചില ഉദ്യോഗസ്ഥാന്മാര് പൊതു സമൂഹത്തില് തുറന്ന് കാട്ടപ്പെടും എന്ന് പേടിച്ചതിനാല് ഈ നിയമത്തെ തകര്ക്കാനുള്ള ആസൂത്രിത ശ്രമം നടത്തുന്നെന്നറിയുന്നു.ചില ആളുകള് വിവരം ആവശ്യപ്പെട്ടവര്ക്ക് വിവരം നല്കുന്നുമില്ല. ഈയൊരു സാഹചര്യത്തില് കക്ഷി രാഷ്ട്രീയത്തിനതീതമായി ഒരു സംഘടിത ശക്തി ആവശ്യമാണെന്ന ചിന്തയില് നിന്നാണ് വിവരാവകാശ കൂട്ടായ്മ എന്നൊരു കൂട്ടായ്മ സംഘടിപ്പിക്കുന്നതിന്റെ പ്രധാന ലക്ഷ്യം.

വിവരാവകാശവുമായി ബന്ധപ്പെട്ട എന്തു സംശയങ്ങള്ക്കും,സര്ക്കാര് വകുപ്പുകളില് നിന്ന് വിവിധ അവഗണനകള് നേടേണ്ടി വുന്നവരെയും ഒരു കൈ സഹായം നല്കുക എന്നത് ഇതിന്റെ പ്രധാന പ്രവര്ത്തനമാക്കാന് ഉദ്ദേശിക്കുന്നു. മലപ്പുറം കേന്ദ്രീകരിച്ച് ഇത്തരമൊരു കൂട്ടായ്മ രൂപീരകരിച്ചിട്ടുണ്ട്. സംസ്ഥാന തലത്തിലും ജില്ലാ-പ്രാദേശിക തലങ്ങളിലുമെല്ലാം ഇത്തരം കൂട്ടായ്മകള് വളരെണമെന്നാണ് ഞങ്ങളുടെ താത്പര്യം. അതിനുള്ള എല്ലാ ക്രിയാത്മകമായ നിര്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.


വിവരാവകാശ വാര്‍ത്തകള്‍